ഒമിക്രോൺ: പാണഞ്ചേരിയിൽ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട 27 പേരുടെ ഫലം നെഗറ്റീവ്


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട 27 പേരുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നു. ഇവരുടെ ഫലം നെഗറ്റീവ് ആണ്. നാൽപതു പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി പരിശോധിച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്. സമ്പർക്കപ്പട്ടികയിൽ പെട്ട എല്ലാവരും ക്വറന്റീനിലാണ്. ആർക്കെങ്കിലും കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചാൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ വീണ്ടും പരിശോധന നടത്തിയതിനുശേഷമാണ് ഒമിക്രോൺ ആണോ എന്ന് സ്ഥിരീകരിക്കുകയുള്ളൂ. പാണഞ്ചേരിയിൽ മറ്റാർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.



Post a Comment

0 Comments