വാണിയമ്പാറ. കുതിരാനിലെ രണ്ടാം തുരങ്കത്തിനകത്തെ പണികൾ അവസാന ഘട്ടത്തിലെത്തി. കോൺക്രീറ്റിങ് പണികളും കിഴക്കുഭാഗത്ത് രണ്ടാം തുരങ്കത്തിൽ നിന്ന് പ്രവേശിക്കുന്ന പാലത്തിനെ തുടർന്നുള്ള അപ്രോച്ച് റോഡിന്റെ ടാറിംഗും പൂർത്തിയായി. തുരങ്കത്തിനകത്തെ പെയിന്റിംഗ് ഉൾപ്പെടെയുള്ള പണികളും അവസാന ഘട്ടത്തിലാണ്. തുരങ്കത്തിനകത്ത് എക്‌സ്‌ഹോസ്റ്റുകൾ സ്ഥാപിച്ചു
കഴിഞ്ഞു. അഗ്‌നിശമന ഉപകരണങ്ങൾ സ്ഥാപിക്കുന്ന പണികൾ നടന്നുകൊണ്ടിരിക്കുന്നു. ഓരോ 50 മീറ്ററുകളിലും ഹൈഡ്രന്റ് പോയിന്റുകളും ഫയർ ഹോസ് റീലുകളും സ്ഥാപിച്ചു തുടങ്ങി. ലൈറ്റുകൾ സ്ഥാപിക്കുന്ന പണികളും നടക്കുന്നുണ്ട്. ഉടൻ അതിന്റെ പണികളും പൂർത്തിയാകും. കിഴക്കുഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും തുരങ്ക കവാടങ്ങളുടെ പണികളും പൂർത്തിയായി വരുന്നു. രണ്ടാം തുരങ്കത്തിന്റെ ഇരുഭാഗങ്ങളലും കവാടങ്ങൾ നിർമ്മിക്കുന്നുണ്ട്.
0 Comments