സിപിഐയുടെ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ചെമ്പൂത്രയിൽ എത്തിയ മന്ത്രി കെ രാജനെ പാർട്ടി പ്രവർത്തകർ സ്വീകരിക്കുന്നു
പട്ടിക്കാട്. സിപിഐയുടെ 97-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ചെമ്പൂത്ര ബ്രാഞ്ചിൽ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും റവന്യൂ മന്ത്രിയുമായ കെ രാജൻ പതാക ഉയർത്തി. രാജ്യം കടുത്ത വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോകുന്ന കാലത്താണ് പ്രസ്ഥാനത്തിന്റെ 97-ാം സ്ഥാപക ദിനം ആചരിക്കുന്നതെന്നും രാജ്യത്തിനുവേണ്ടി നിരവധി സമരങ്ങൾ നടത്തിയിട്ടുള്ളവരാണ് പാർട്ടി പ്രവർത്തകരെന്നും കെ രാജൻ പറഞ്ഞു. സിപിഐ തോണിക്കൽ, ചാണോത്ത് ബ്രാഞ്ച് സെക്രട്ടറിമാർ പൊന്നാടയണിയിച്ച് മന്ത്രിയെ സ്വീകരിച്ചു. എഐവൈഎഫിന്റെ പതാക മേഖലാ പ്രസിഡണ്ട് അശ്വിൻ ഉയർത്തി. ചെമ്പൂത്ര ബ്രാഞ്ച് സെക്രട്ടറി രാജേഷ്, ഷിജോൺ പട്ടിക്കാട്, സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടേറിയേറ്റംഗം പി.ഡി റെജി. പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ. എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.എസ് അഖിൽ, പ്രസിഡണ്ട് ജിനേഷ് പീച്ചി. പ്രസാദ്, നിജു തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഒന്നേമുക്കാൽ വയസ്സുകാരൻ ഏയ്ദൻ ലൂക്കിനെ ചടങ്ങിൽ വെച്ച് റവന്യു മന്ത്രി കെ രാജൻ ആദരിച്ചു.
0 Comments