പട്ടിലുംകുഴി പാലം: ജനങ്ങൾ നടത്തിയ ഇടപെടലുകൾ മാതൃകാപരമെന്ന് മന്ത്രി കെ.രാജൻ

പീച്ചി. പട്ടിലും കുഴി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങൾ നടത്തിയ ഇടപെടലുകൾ കേരളത്തിനു  തന്നെ മാതൃകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പാലത്തിന്റെ നിർമ്മാണ പൂർത്തീകരണവുമായി ബന്ധപ്പെട്ട് ഇനി ബാക്കിയുള്ള അനുബന്ധ പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്താൻ പട്ടിലും കുഴിയിൽ എത്തിയതായിരുന്നു മന്ത്രി. 

ജനുവരി 10 ന് മുമ്പ് ബാക്കിയുള്ള പണികൾ കൂടി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉറപ്പു നൽകിയതായും മന്ത്രി പറഞ്ഞു. ജനുവരി 13 ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പാലത്തിന്റെ നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയ വരെ സർക്കാരിനു വേണ്ടി ചടങ്ങിൽ ആദരിക്കും. പാലത്തിന്റെ ഇരുഭാഗത്തുമായി രണ്ട് കിലോമീറ്ററോളം റോഡ് വികസിപ്പിക്കുന്നത് മായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ  റോഡ്സ്‌ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും  ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  മന്ത്രി കെ. രാജന് ഒപ്പം മറ്റ് ജനപ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.



Post a Comment

0 Comments