രണ്ടാം തുരങ്കത്തിൽ നിന്നും ഒന്നാം തുരങ്കത്തിലേക്കുള്ള ഇടനാഴിയുടെ പ്രവേശന ഭാഗത്ത് കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നു.
കുതിരാൻ. രണ്ടാം തുരങ്കത്തിനകത്തെ പാറപൊട്ടിക്കൽ പൂർത്തിയാക്കിയതിനു ശേഷം തുരങ്കത്തിന് മുകളിൽ നിന്നും പാറ കഷണങ്ങൾ അടർന്ന് വീണിരുന്നു. തുരങ്കത്തിനകത്ത് ഗ്യാന്ററി കോൺ്ക്രീറ്റിംഗ് നടത്തിയാണ് ഇതിന് പരിഹാരം കാണാറുള്ളത്. എന്നാൽ തുരങ്കത്തിലെ ഇടനാഴിയുടെ ഭാഗത്ത് ഗ്യാന്ററി കോൺക്രീറ്റിംഗ് നടത്താൻ സാധിക്കാത്തതിനാൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് ഷോർട്ട്
കോൺക്രീറ്റിംഗ് നടത്തിയാണ് ഈ ഭാഗം ബലപ്പെടുത്തുന്നത്. ഇതിനായി രണ്ട് അടി വീതിയും പതിനാല് അടി ഉയരവുമുള്ള പ്രത്യേക കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടാമത്തെ ഇടനാഴി തുരങ്കത്തിന്റെ പ്രവേശന കവാടത്തിലാണ് തൂണുകൾ നിർമ്മിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ച് വിടാനാണ് ഇടനാഴി തുരങ്കങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
0 Comments