ഇ-ശ്രം കാർഡ്: മുടിക്കോട് സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി


മുടിക്കോട്. രാജ്യത്തെ അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം നൽകുന്ന ഇ-ശ്രം കാർഡിന്റെ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് ഇരുപത്തി മൂന്നാം വാർഡ് മുടിക്കോടിൽ നടത്തി. വാർഡ് മെമ്പർ ആരിഫ റാഫി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ പ്രശോഭ് മുടിക്കോട്, ലോക്കൽ കമ്മിറ്റി മെമ്പർ എം.എസ് കുഞ്ഞപ്പൻ, മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments