പെൻഷൻകാരെ സർക്കാർ തെരുവിൽ ഇറക്കുന്നു ; പെൻഷനേഴ്‌സ് യൂണിയൻ

പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് കെ.സി അഭിലാഷ് സംസാരിക്കുന്നു

മണ്ണുത്തി. പെൻഷൻ പരിഷ്‌കരണം അനിയന്ത്രിതമായി വൈകുന്നതിൽ  പ്രതിഷേധിച്ച് കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി പെൻഷനേഴ്‌സ് യൂണിയൻ സർവ്വകലാശാല ജനറൽ കൗൺസിലിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം ജനിച്ച് വീഴുന്ന കുട്ടിയ്ക്ക് പോലും ഒരു ലക്ഷം രൂപ കടം വരുന്ന രീതിയിൽ  വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം കടന്നുപോകുന്നതെന്ന് കെ.സി അഭിലാഷ് കുറ്റപ്പെടുത്തി.  കെ എ യു പെൻഷനേഴ്‌സ് യൂണിയൻ പ്രസിഡണ്ട് വി ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ വി.എസ് സ്‌കന്ദകുമാർ, കെ ഗിരീന്ദ്ര ബാബു, വി.എം സുലൈമാൻ, സി.ഐ സുരേന്ദ്രൻ, വർഗീസ് ഒല്ലൂക്കരൻ, ആർ സദൻ, ജയശങ്കർ എന്നിവർ നേതൃത്വം നൽകി. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കെ.ഡി ബാബു, കെ.എസ് ജയശങ്കർ, കെ.എസ് ബീന എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments