ആദരമേറ്റുവാങ്ങിയ കുട്ടികൾ അതിഥികൾക്കൊപ്പം
വഴുക്കുംപാറ. നാഷണൽ സ്‌കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ ഇടം നേടിയ ജെസ്‌വിൻ ബിജു, പി.ആർ അഭിജിത്ത്, 'മാവേലിക്കൊരു കത്ത്' എന്ന സംസ്ഥാന തല മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ റിയ മറിയം റോയ്, ആരോൺ കെ റോയ്, സിയ കെ. കുര്യാക്കോസ് എന്നീ പ്രതിഭാ സമ്പന്നരായ കുട്ടികളെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വഴുക്കുംപാറ വാർഡ് കുടുംബശ്രീയും വാർഡ് വികസന സമിതിയും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. ഉറവുംപാടം അങ്കണവാടിയിൽ നടന്ന ആദരണച്ചടങ്ങ് വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡണ്ട് മിനി മനോഹരൻ അധ്യക്ഷയായിരുന്നു. സി.ഡി.എസ് ജെയ്‌നി, എ.ഡി.എസ് ഭാരവാഹികളായ സോഫി ജിജി, റുബീന, മുൻ പഞ്ചായത്തംഗം സാലി തങ്കച്ചൻ, വാർഡ് വികസന സമിതി കൺവീനർ കെ.ബി. ലിബീഷ്, അംഗങ്ങളായ കെ.വൈ കുഞ്ഞുമോൻ, ജോയ് മേലേച്ചിറ, ഷാജൻ, ലോറൻസ് എന്നിവരും പങ്കെടുത്തു.
0 Comments