പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പി.ടി തോമസ് അനുസ്മരണം നടത്തി

പി.ടിതോമസ് അനുസ്മരണച്ചടങ്ങ് മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു

മണ്ണുത്തി. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷിന്റെ അധ്യക്ഷതയിൽ മണ്ണുത്തി മഹാത്മ സ്‌ക്വയറിൽ സംഘടിപ്പിച്ച  അനുസ്മരച്ചടങ്ങ്  മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിൽ പി.ടി എടുത്ത നിലപാടുകൾ കർക്കശവും ഇടപെടലുകൾ ശ്രദ്ധേയവുമായിരുന്നു.  മണ്ണിനും മനുഷ്യനും വേണ്ടിയുള്ള രാഷ്ട്രീയമായിരുന്നു പി.ടി.യുടേത്. പാരിസ്ഥിതിക വിഷയങ്ങളിൽ  അദ്ദേഹത്തിന്റെ നിലപാടുകൾ വിമർശന വിധേയമായിട്ടുണ്ടെങ്കിലും കേരളം പിന്നീട് അവയെല്ലാം സത്യസന്ധമാണെന്ന് തിരിച്ചറിഞ്ഞതായും ലീലാമ്മ തോമസ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി, മണ്ഡലം പ്രസിഡണ്ടുമാരായ എ.യു മുത്തു, ജേക്കബ് പോൾ, കോൺഗ്രസ് നേതാക്കളായ റോയ് തോമസ്, ബിന്ദു കാട്ടുങ്ങൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.വി ജോസ്, സണ്ണി വാഴപ്പിള്ളി, ബ്ലെസ്സൺ വർഗീസ്, കെ.എം പൗലോസ്, വത്സരാജ്, ലോറൻസ്, ശിവദാസൻ, എം.എം ബഷീർ, ബേസിൽ തമ്പി, എ.സി മത്തായി, റീന ജോൺ എന്നിവർ നേതൃത്വം നൽകി.




Post a Comment

0 Comments