പൂവൻചിറ. ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ബാലസംഘം ചാണോത്ത് യൂണിറ്റിലെ കുട്ടികൾ പൂവൻചിറ കരിസ്മ ഭവന് ഒരു ചാക്ക് അരി സമ്മാനിച്ചു. ചാണോത്ത് വില്യംസ് പാലം പ്രദേശത്തെ കുട്ടികൾ ചേർന്ന് ക്രിസ്മസ് കരോൾ നടത്തി സമാഹരിച്ച തുക ഉപയോഗിച്ചാണ് അരി വാങ്ങി നൽകിയത്. അനാഥരും മാനസിക വെല്ലുവിളി നേരിടുകയും ചെയ്യുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന അഭയ കേന്ദ്രമാണ് പാണഞ്ചേരി പഞ്ചായത്തിൽ പൂവൻചിറയിൽ പ്രവർത്തിക്കുന്ന കരിസ്മ ഭവൻ. ബാലസംഘം യൂണിറ്റ് സെക്രട്ടറി അഭില ബിജു, പ്രസിഡന്റ് അനഘ, വൈഷ്ണവി. യൂണിറ്റ് കൺവീനർ അമൽ, മേഖലാ കൺവീനർ പി.ജെ അജി, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സരുൺ, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ആൽവിൻ ഷാജി.അനഘ ശ്രീകാന്ത്, തീർത്ഥ സന്തോഷ്, അബിന ബിജു, ജെറി മോൻ ഷാജി, വൈഷ്ണവി അഭിലാഷ്, വൈഗ, അമൽ ബേബി, അബില ബിജു എന്നിവരും കരിസ്മ ഭവനിൽ എത്തിയിരുന്നു.
0 Comments