തൃശൂർ. അർബൻ സഹകരണ ബാങ്കുകളുടെ മുഴുവൻ നിയന്ത്രണവും റിസർവ് ബാങ്ക് ഏറ്റെടുത്ത് ബാങ്കുകളുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (കുബ്‌സോ) സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മറ്റ് വാണിജ്യ ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി സാധാരണ ഓഹരി ഉടമകളിൽ നിന്നും ഇടപാടുകാരിൽ നിന്നും ഫണ്ട് ശേഖരിച്ച് ഇടപാടുകൾ നടത്തുന്ന അർബൻ സഹകരണ ബാങ്കുകൾക്ക് ഇത്തരം നിയന്ത്രണം ഏർപ്പെടുത്തുന്നതുകൊണ്ട് ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന്
യോഗം കുറ്റപ്പെടുത്തി. തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ചേർന്ന യോഗത്തിൽ ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റിയുടെ 35-ാമത് വാർഷിക ഡയറി പ്രകാശനം ഡിസിസിപ്രസിഡണ്ട് ജോസ് വള്ളൂർ തൃശൂർ അർബൻ ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ടിന് നൽകി നിർവഹിച്ചു. ഓർഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഹുസൈൻ വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ടി. ശബരീഷ്‌കുമാർ, ട്രഷറർ രാജൻ ജോസ് മണ്ണുത്തി, ഡയറി കൺവീനർ സുരേഷ് താണിയിൽ, സി.എ.ജോസ്, എസ്.സുധീർ എന്നിവർ പ്രസംഗിച്ചു.
0 Comments