മയിലാട്ടുംപാറ അംബേദ്കർകുന്ന് പീച്ചി പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
പീച്ചി. മയിലാട്ടുംപാറ അംബേദ്കർ കുന്ന് പീച്ചി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി അനിത, ഇ.ടി ജലജൻ, മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, മറ്റു പഞ്ചായത്തംഗങ്ങളായ ആരിഫ റാഫി, രേഷ്മ സജീഷ്, എം.ജെ അനീഷ്, വാർഡ് വികസന സമിതി കൺവീനർ എം.പി സാബു, സനിൽ വാണിയമ്പാറ, ഷിബു പോൾ, ജിനീഷ് പീച്ചി, എം. ബാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
0 Comments