മോഷണങ്ങൾ പെരുകുന്നു ; സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി

വാർഡംഗങ്ങളായ ബാബു തോമസും ഷൈജു കുരിയനും ചേർന്ന് മന്ത്രി കെ രാജന് നിവേദനം നൽകുന്നു

പീച്ചി.  മോഷ്ടാക്കളുടെ ശല്യം വർധിച്ച സാഹചര്യത്തിൽ  വിലങ്ങന്നൂർ, പീച്ചി, തെക്കേക്കുളം, മനക്കപ്പാടം, പായ്ക്കണ്ടം എന്നീ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതിനു അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന്  വാർഡുമെമ്പർമാർ ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് വിലങ്ങന്നൂർ വാർഡംഗം ഷൈജു കുരിയനും പീച്ചി വാർഡംഗം ബാബു തോമസും ചേർന്ന് റവന്യൂ മന്ത്രി കെ. രാജന് നിവേദനം നൽകി. പ്രദേശത്ത് മോഷ്ടാക്കൾ വിലസാൻ തുടങ്ങിയതോടെ മോഷണങ്ങൾ പതിവാകുകയാണ്. മോഷ്ടാക്കളെ പിടികൂടുന്നതിനും തങ്ങളുടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാനും 


പോലീസും ബന്ധപ്പെട്ട മറ്റ് അധികൃതരും നടപടി എടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം  രാതി മനയ്ക്കപ്പടം കല്ലിങ്കൽ പ്രഭാകരന്റെ വീട്ടിൽ കള്ളൻ കയറിയിരുന്നു. വീട്ടമ്മ അലറി നിലവിളിച്ചതിനെ തുടർന്നാണ് മോഷ്ടാവ് ഇറങ്ങി ഓടിയയത്.  ഏതാനും ദിവസങ്ങൾക്ക് മുമ്പ് പീച്ചിയിൽ നിന്ന് രണ്ട് വളർത്തു പോത്തുകളെയും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയിരുന്നു. മോഷ്ടാക്കൾ ഇതുവരെയും പോലീസിന്റെ പിടിയിൽ ആയിട്ടില്ല.  വിലങ്ങന്നൂർ പ്രദേശത്തെ പല വീടുകളിലും  മോഷണങ്ങൾ നടക്കുന്നതായും ജനങ്ങൾ ഭീതിയിലാണെന്നും നിവേദനത്തിൽ പറയുന്നു. 



Post a Comment

0 Comments