പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടിക്കാട് വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച താഴ്‌വാരം പാലത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. 2020-21ലെ എംഎൽയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. എട്ട് ലക്ഷത്തി അറുപതിനായിരം രൂപ ചിലവിൽ നാല് മാസം കൊണ്ടാണ് പാലത്തിന്റെ പണികൾ പൂർത്തീകരിച്ചത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആനി ജോയ്, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, മുൻ വാർഡ് മെമ്പർ പി.ജെ അജി എന്നിവർ സംസാരിച്ചു.
0 Comments