വ്യാപാരി വ്യവസായി സമിതി വിലങ്ങന്നൂർ യൂണിറ്റിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ വികെസി മമ്മദ് കോയയും ഇ.എസ് ബിജുവും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
പീച്ചി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ല കമ്മിറ്റി വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സംഘടനാ നേതൃത്വ ക്യാമ്പിന് തുടക്കമായി. സംസ്ഥാന സമിതി പ്രസിഡണ്ടും മുൻ എംഎൽഎയുമായ വികെസി മമ്മദ് കോയ പതാക ഉയർത്തി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സിപിഐഎം ജില്ല സെക്രട്ടറി എം.എം വർഗ്ഗീസ് നിർവഹിച്ചു. സമിതി ജില്ല പ്രസിഡണ്ട് ബാബു ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ട്രഷറർ എസ് ദിനേഷ്, ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ, സംസ്ഥാന നേതാക്കളായ ജോസ് തെക്കെത്തല, രാജൻ ഡയമണ്ട്, ജോഫി കുരിയൻ, ജില്ലാ ഭാരവാഹികളായ അജിത് ബാബു, മിൽട്ടൻ ജെ. തലക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന്റെ സമാപന യോഗം നാളെ മുൻ എംപി ഡോ. പികെ ബിജു ഉദ്ഘാടനം ചെയ്യും. മെമ്പർഷിപ്പ് ക്യാമ്പയിൻ സമിതി സംസ്ഥാന പ്രസിഡണ്ട് വികെസി മമ്മദ്‌കോയയും സെക്രട്ടറി ഇ.എസ് ബിജുവും ചേർന്ന വിലങ്ങന്നൂർ തേജസ് ട്രേഡേഴ്‌സ് ഉടമ ബാബുവിന് അംഗത്വ സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ബാബു കൊള്ളന്നൂർ, കൺവീനർ വർഗ്ഗീസ് തെക്കേക്കര എന്നിവർ ക്യാമ്പിന്റെ രണ്ടു ദിവസത്തെ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments