പ്രസാദ് പാറേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ സജ്‌നയ്ക്ക് എയർബെഡ് കൈമാറുന്നു
പട്ടിക്കാട്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന ജയപ്രകാശിന്റെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 10ന് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് എയർ ബെഡ് നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സജ്‌നയ്ക്ക് എയർബെഡ് കൈമാറി എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രസാദ് പാറേരി ഒല്ലൂർ മണ്ഡലത്തിൽ സംഘടന നടപ്പാക്കാനുദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കനിഷ്‌കൻ, ഒല്ലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.എസ് അഖിൽ, പ്രസിഡണ്ട് ജിനേഷ് പീച്ചി, പാണഞ്ചേരി മേഖല പ്രസിഡണ്ട് അശ്വിൻ, മേഖല കമ്മിറ്റി അംഗം വിശ്വനാഥൻ, നിതീഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തകരുടെ നേതൃത്വത്തിൽ തൃശൂർ ജില്ലാ ആശുപത്രിക്കുവേണ്ടി രക്തദാനം നടത്തുകയും ചെയ്തു.
0 Comments