വാണിയമ്പാറ. ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഭൗതിക ശരീരം ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ എത്തിയപ്പോൾ ഭാരതീയ ജനത പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ആദരാഞ്ജലികളർപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ. കെ അനീഷ്‌കുമാർ പഞ്ചായത്തംഗം ബിജോയ് ജോസ് എന്നിവരും പ്രവർത്തകരും പുഷ്പാർച്ചന നടത്തുകയും വിലാപയാത്രയെ അനുഗമിക്കുകയും ചെയ്തു. വിലാപയാത്ര കടന്നുപോയ പാണഞ്ചേരി പഞ്ചായത്തിലെ പത്തോളം കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ, സുനിൽ പൂവൻച്ചിറ, പ്രദീപ് ജി.പി, അനിൽ താണിപ്പാടം, ശരത്ത് മുട്ടത്ത്, അഭിലാഷ് പൂവൻച്ചിറ, പ്രദോഷ് വാക്കത്ത്, ശിവദാസൻ എടപ്പലം, ശിവരാജ് പീച്ചി, നിതിൻ ചിറക്കുന്ന്, സുബില മനോജ്, സൗമ്യ അനിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
0 Comments