ചെമ്പൂത്ര വടക്കേ ദേശം പൂര സമുദായം മന്ത്രി കെ രാജന് സ്വീകരണം നൽകി

പൂരസമുദായത്തിന്റെ ചുമതല വഹിച്ചിരുന്ന ആദ്യകാല പ്രവർത്തകരെ മന്ത്രി കെ രാജൻ ആദരിക്കുന്നു

പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർകാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ ചെമ്പൂത്ര വടക്കേദേശ പൂര സമുദായത്തിൻെറ നേതൃത്വത്തിൽ റവന്യൂ മന്ത്രി അഡ്വ. കെ രാജന് സ്വീകരണം നൽകി. സമുദായം  പ്രസിഡണ്ട് രാജേഷ് പൂത്തോപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പറും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ടുമായ സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്  എന്നിവർ പ്രസംഗിച്ചു. സമുദായത്തിന്റെ ചുമതല വഹിച്ചിരുന്ന ആദ്യകാല പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. പൂര സമുദായത്തിൽ പെട്ട കുടുംബങ്ങളിൽ  എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. അമ്പിളി പൂത്തോപറമ്പിൽ, ഭാസ്‌കരൻ മുല്ലശ്ശേരി, യമുന രാജു, മുരളി എടത്തറ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments