പട്ടിക്കാട്. രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എഐവൈഎഫ് പ്രതിഷേധക്കൂട്ടായമ നടത്തി. ബിനോയ് വിശ്വം ഉൾപ്പെടെ12 എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മാപ്പു പറയാൻ ഞങ്ങൾ സവർക്കറല്ല എന്ന ടാഗ് ലൈനോടെ പാണഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ഐക്യദാർഡ്യ കൂട്ടായ്മ എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം സൂര്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി അധ്യക്ഷത വഹിച്ചു. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ, എൽദോ ഈശോ മാത്യു. രവീഷ്, എൽദോസ് ജോസ്, അശ്വിൻ, പ്രസാദ്, രമ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു
0 Comments