പട്ടിക്കാട്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വെള്ളാനിക്കര സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ ബോധവൽക്കരണ കലാജാഥ നടത്തി. എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക എന്ന സന്ദേശവുമായി തൃശൂർ ജൂബിലി നേഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പട്ടിക്കാട് സെന്ററിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി കലാജാഥ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല മെഡിക്കൽ
ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ കലാജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ സുരേഷ് ബാബു, വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി, കലാ ജാഥയുടെ ടീം ലീഡറും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുമായ റെജി വി മാത്യു, സൂപ്പർവൈസർ രവീന്ദ്രനാഥ്, മാസ് മീഡിയ ഓഫീസർ പി. ഹരിത ദേവി എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. പട്ടിക്കാടിന് പുറമെ മണ്ണുത്തി പൂച്ചട്ടി, വെട്ടുകാട് തുടങ്ങിയ കേന്ദ്രങ്ങളിലും ഇന്ന് കാലാജാഥ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മണ്ണുത്തിയിൽ നടന്ന പരിപാടിയിൽ സർക്കിൾ ഇൻസ്‌പെക്ടർ ശശിധരൻ പിള്ള പ്രസംഗിച്ചു.
0 Comments