കണ്ണാറ വാർഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി മന്ത്രിക്ക് നിവേദനം നൽകി


കണ്ണാറ
. പതിനാറാം വാർഡ് കണ്ണാറയിലെ വിവിധ നവീകരണ പ്രവർത്തനങ്ങൾക്കായി വാർഡ് മെമ്പർ രേഷ്മ സജീഷിന്റെ നേതൃത്വത്തിൽ മന്ത്രി കെ രാജന് നിവേദനം നൽകി. പതിനാറാം വാർഡിലെയും സമീപപ്രദേശങ്ങളിലെയും കൃഷി ആവശ്യങ്ങൾക്കായുള്ള മുഖ്യ ജലസ്രോതസ്സ് ആയിരുന്ന ഒരപ്പൻ കെട്ടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും, ചീനിക്കടവിൽ നിന്നും മണ്ടൻചിറ ഭാഗത്തേക്ക് വാഹന ഗതാഗതം സാധ്യമാകുന്ന നിലയിൽ പുതിയ ഒരു പാലം വേണമെന്ന ആവശ്യവുമാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ വാർഡിൽ വിവിധ ഭാഗങ്ങളിലായി രണ്ട് ഹൈമാസ്റ്റ്  ലൈറ്റുകളും, കണ്ണാറ ഉദയപുരം കോളനി റോഡിന്റെയും മാരാർ റോഡിന്റെയും ടാറിങ്ങും ഇതിൽ ഉൾപ്പെടും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി മെമ്പർ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി പി.ജെ ലിജോ, കെ.കെ സുബ്രഹ്മണ്യൻ എന്നിവരും മെമ്പർക്കൊപ്പം ഉണ്ടായിരുന്നു.



Post a Comment

0 Comments