പാണഞ്ചേരി വൈസ്‌മെൻ ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷം


 പട്ടിക്കാട്. പാണഞ്ചേരി വൈസ്‌മെൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് ട്രീ ഒരുക്കിയും, കരോൾ ഗാനങ്ങൾ ആലപിച്ചും കേക്ക് വിതരണം ചെയ്തും നടത്തിയ ആഘോഷ പരിപാടികൾ വൈസ്‌മെൻ ഇന്റർനാഷണൽ റീജ്യണൽ ഡയറക്ടർ സി.വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പാപ്പ സന്ദേശം നൽകി. വൃദ്ധ സദനങ്ങൾക്കുള്ള വൈസ്‌മെൻ ക്ലബ്ബിന്റെ ധനസഹായ പദ്ധതി പ്രകാരം കണ്ണാറയിൽ പ്രവർത്തിക്കുന്ന ശ്രീപരമേശ്വരി മാതൃസദനത്തിനുള്ള സഹായ ധനം ആഘോഷവേളയിൽ കൈമാറി. ജോഫി പി ജേക്കബ്, സി.കെ ഷാജു, ശ്രീനിവാസൻ പാണ്ടാരി, റെജി നെല്ലിക്കൻ, ലിബു വർഗ്ഗീസ്, പി.പി തിമത്തി, ബെന്നി വെട്ടിയാടൻ, എയ്ബൽ ജോഫി, രമേഷ് പി.ആർ, ബിജു പൊന്മാണി, ധന്യ ജോഫി തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments