കെ. കരുണാകരൻ കേരളത്തിന് ദിശാബോധം നൽകിയ നേതാവ് ; ഭാസ്‌കരൻ ആതംകാവിൽ

കെ കരുണാകരൻ അനുസ്മരണ ചടങ്ങ് ഭാസ്‌കരൻ ആതംകാവിൽ ഉദ്ഘാടനം ചെയ്യുന്നു

പട്ടിക്കാട് . കേരളത്തിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം നൽകിയ നേതാവായിരുന്നു കെ കരുണാകരൻ എന്ന് മുതിർന്ന കോൺഗ്രസ് നേതാവും മിൽമ ഡയറക്ടർ ബോർഡംഗവുമായ ഭാസ്‌കരൻ ആതംകാവിൽ അനുസ്മരിച്ചു. ഇന്ന് കാലത്ത് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിൽ ദൃശ്യമായ എല്ലാ വികസന നേട്ടങ്ങളുടെയും അടിസ്ഥാനം ലീഡറുടെ ദീർഘ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം  പ്രസിഡണ്ട് കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്  പ്രസിഡണ്ട് കെ.സി അഭിലാഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ്, ഡികെടിഎഫ് ജില്ലാ സെക്രട്ടറി റോയ് തോമസ്, ബ്ലോക് വൈസ് പ്രസിഡണ്ട് സി.വി ജോസ്, കെ.എം പൗലോസ്, റെജി പാണംകുടി, ടി.വി ജോൺ, എ.സി മത്തായി, തിമത്തി, ജോർജ് എടശേരി, പി.ജി. ബേബി, ബൂത്ത്, മണ്ഡലം തല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.





Post a Comment

0 Comments