തമ്പുരാട്ടിപ്പറമ്പ് അങ്കണവാടിയിൽ ക്രിസ്മസ് പുതുവത്സരാഘാഷം നടത്തി

 

പട്ടിക്കാട്. തമ്പുരാട്ടിപ്പറമ്പ് അങ്കണവാടിയിൽ അങ്കണവാടി വെൽഫയർ കമ്മിറ്റി  സംഘടിപ്പിച്ച ക്രിസ്മസ്  പുതുവത്സരാഘോഷങ്ങൾ വാർഡ് മെമ്പർ അനീഷ് മേക്കര ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് മാനവരാശിക്ക് പകർന്നു നൽകുന്നതെന്ന് അനീഷ് പറഞ്ഞു. വെൽഫയർ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സമ്മാന കൈമാറ്റവും വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. അങ്കണവാടി വർക്കർ ഓമന, വെൽഫയർ കമ്മിറ്റി അംഗങ്ങളായ മെജോയ്, രുഗ്മിണി, സരിത, സീമ, ധന്യ, രേഷ്മ, ലക്ഷ്മി, ആശ വർക്കർ സുകുമാരി എന്നിവർ ആശംസകൾ നേർന്നു



Post a Comment

0 Comments