ഫലവൃക്ഷ തൈകളുടെ വിതരണം സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ ഒരു കോടി ഫലവൃക്ഷതൈ വിതരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പാണഞ്ചേരി പഞ്ചായത്ത് കൃഷിഭവനിൽ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ അധ്യക്ഷത വഹിച്ചു. മാവ്, സീതപ്പഴം, നെല്ലി, പേര, നാരകം, പാഷൻ ഫ്രൂട്ട്, ഞാവൽ, ചാമ്പ എന്നിവയുടെ തൈകൾ ആണ് വിതരണത്തിന് എത്തിയിട്ടുള്ളത്. ഗ്രാഫ്റ്റ് ചെയ്ത തൈകൾക്ക് ഗുണഭോക്തൃവിഹിതം അടയ്ക്കണം. പാണഞ്ചേരി പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് സൗമ്യ, കർഷകർ എന്നിവർ പങ്കെടുത്തു.
0 Comments