കണ്ണാറ. സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപനശാലയുടെ പ്രവർത്തനം കണ്ണാറയിൽ ജില്ലാ പഞ്ചായത്തംഗം കെ.വി സജു ഉദ്ഘാടനം ചെയ്തു. പൊതു വിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനവിനും ദൗർലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വിലക്കയറ്റത്തെ നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായാണ് സപ്ലൈകോയുടെ മൊബൈൽ മാവേലി സ്‌റ്റോറുകൾ പ്രവർത്തനം ആരംഭിച്ചത്. ഒരു മാസത്തേക്കുള്ള സബ്‌സിഡി സാധനങ്ങൾ ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് ഇതിൽ നിന്നും വാങ്ങാവുന്നതാണ്. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. ഡിപ്പോ അസിസ്റ്റന്റ് മാനേജർ ആശ, സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബാലകൃഷ്ണൻ, വിൽപ്പനശാലയിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments