മരണപ്പെട്ട സൈനികൻ എ പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് മന്ത്രി കെ രാജൻ

എ പ്രദീപ്‌
തൃശൂർ. കുനൂരിലെ വ്യോമസേന ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട  ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുന്നതിന്  മന്ത്രിസഭ തീരുമാനിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ജോലിക്കു പുറമെ ധനസഹായമായി സൈനിക ക്ഷേമ നിധിയിൽ നിന്ന് 5 ലക്ഷം രൂപയും  അച്ഛന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3 ലക്ഷം രൂപ നൽകുന്നതിനും സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.  സാധാരണ 

നിലയിൽ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്കാണ് ജോലി നൽകുക. എന്നാൽ 2018ലെ പ്രളയകാലത്ത്  കേരളത്തിൽ പ്രദീപ് നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളെ പ്രത്യേകമായി പരിഗണിച്ചും പ്രദീപിന്റെ കുടംബത്തിന്റെ  ദുരിത സാഹചര്യം കണക്കിലെടുത്തുമാണ് ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പ്രദീപ്. അച്ഛൻ ദീർഘനാളുകളായി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്.



Post a Comment

0 Comments