നേവിയുടെ സൈക്കിൾ പര്യടന സംഘത്തിന് കേരള പോലീസ് അക്കാദമി സ്വീകരണം നൽകി

തൃശൂർ. ഇന്ത്യൻ നേവിയുടെ സൈക്കിൾ പര്യടന സംഘത്തിന് കേരള പോലീസ് അക്കാദമി സ്വീകരണമൊരുക്കി. 1971 ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സേന നേടിയ വിജയത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ് 75-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ സന്ദേശം യുവാക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് 

75 പേരടങ്ങുന്ന ഇന്ത്യൻ നാവികസേനയുടെ സംഘം ഇന്ത്യൻ നേവി സൈക്ലോത്തോൺ എന്ന പേരിൽ സൈക്കിളിൽ പര്യടനം നടത്തുന്നത്. സ്വീകരണ ചടങ്ങ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർ മുഹമ്മദ് ആരിഫ് ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ പി കെ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി.എസ് രാകേഷ്, അസിസ്റ്റൻറ് ഡയറക്ടർ സോളമൻ, നാവികസേന കമ്മഡോർ അനൂപ് പദ്മൻ, ലഫ്റ്റനൻറ് കമാണ്ടർ കൈലാഷ് പൈ എന്നിവർ പ്രസംഗിച്ചു. കേരള പോലീസ് അക്കാദമിയിലെ 30 അംഗ സംഘം കൊടുങ്ങല്ലൂർ വരെ പര്യടന സംഘത്തെ അനുഗമിച്ചു. 



Post a Comment

0 Comments