പാണഞ്ചേരി സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ; സംഘാടക സമിതി രൂപീകരിച്ചു

സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് ബാങ്ക് പ്രസിഡണ്ട് വിൽസൻ ചെമ്പനാൽ സംസാരിക്കുന്നു

പട്ടിക്കാട്. പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തനത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾക്കുള്ള സംഘാടക സമിതി രൂപീകരണ യോഗം ബാങ്ക് പ്രസിഡണ്ട് വിൽസൻ ചെമ്പനാൽ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വിവിധ സംരംഭങ്ങൾക്ക് തുടക്കമിടുന്നതെന്ന് വിൽസൻ ചെമ്പനാൽ പറഞ്ഞു. തൃശൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ  ജോയ് ഫ്രാൻസിസ് വിഷയാവതരണം നടത്തി. സൂപ്പർമാർക്കറ്റ്, 

മുടിക്കോട് പ്ലാറ്റിനം ജൂബിലി ബിൽഡിംഗ്, പീച്ചിയിൽ ആധുനിക രീതിയിലുള്ള ജൈവവള പ്ലാന്റ്,  ഹൈടെക് അഗ്രി നേഴ്‌സറി,  കാർഷിക മൂല്യവർധിത ഉൽപ്പാദന കേന്ദ്രം എന്നിവയാണ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പാണഞ്ചേരി സർവ്വീസ് സഹകരണബാങ്ക് ആരംഭിക്കുന്ന പുതിയ സംരംഭങ്ങൾ. വിവിധ ആവശ്യങ്ങൾക്കായി  പീച്ചിയിൽ ആറ് ഏക്കർ ഭൂമിയും ബാങ്ക് വാങ്ങിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ. രാജൻ (സംഘാടക സമിതി മുഖ്യ രക്ഷാധികാരി), പി.പി രവീന്ദ്രൻ (ചെയർമാൻ), വിൽസൻ ചെമ്പനാൽ (കൺവീനർ) എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ, കെ.വി ചന്ദ്രൻ, ബേബി നെല്ലിക്കുഴി, ജോർജ് പൊടിപ്പാറ, സനിൽ വാണിയമ്പാറ,  തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി എ.വി ജോജു, ഡയറക്ടർബോർഡംഗങ്ങൾ, സഹകാരികൾ എന്നിവർ പങ്കെടുത്തു. 



Post a Comment

0 Comments