പട്ടിക്കാട്. പകരാം സാന്ത്വനത്തിന്റെ മധുരം എന്ന സന്ദേശവുമായി എഐവൈഎഫിന്റെ നേതൃത്വത്തിൽ കേക്ക് വിൽപ്പനയിലൂടെ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ക്യാമ്പയിന്റെ ഈ വർഷത്തെ പാണഞ്ചേരി മേഖലാ തല ഉദ്ഘാടനം എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സനിൽ വാണിയമ്പാറ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്് കേക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഇത് ആറാം വർഷമാണ് കേക്ക് വിൽപനയിലൂടെ സമാഹരിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, എഐവൈഎഫ് പാണഞ്ചേരി മേഖലാ പ്രസിഡണ്ട് അശ്വിൻ, അനിൽ തുടങ്ങിയവർ പങ്കെടുത്തു
0 Comments