മേസർ കോളേജിൽ ക്രിസ്മസ് ആഘോഷിച്ചു

പട്ടിക്കാട്. മേസർ കോളേജിലെ ക്രിസ്മസ് ആഘോഷ പരിപാടികൾക്ക്  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആൽപ്പാറ വാർഡംഗം സുശീല രാജൻ അതിഥിയായി പങ്കെടുത്തു.  പ്രിൻസിപ്പൽ ലീലാമ്മ തോമസിന്റെ ആതിഥേയത്വത്തിൽ നടന്ന  ആഘോഷ പരിപാടികളിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ക്രിസ്മസ് പപ്പാ സന്ദേശം നൽകി. ഷീന ക്രിസ്റ്റീ, ദീപ്തി ലിജോ, മിഷ രാജേഷ്, അഞ്ജന മോഹനൻ, ജെയ്‌സി, ജോബി, നിഖിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.



Post a Comment

0 Comments