എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കുചേല ദിനം ആഘോഷിച്ചു


കുചേല ദിനത്തോടനുബന്ധിച്ച് എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന അവിൽ നിവേദ്യ സമർപ്പണം

പട്ടിക്കാട്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ കുചേലദിനം അവിൽ നിവേദ്യ സമർപ്പണ ചടങ്ങുകളോടെ ആചരിക്കുന്നു. എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന അവിൽ നിവേദ്യ സമർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പ്രവീൺ കാർമ്മികത്വം വഹിച്ചു. വൈകിട്ട് ദീപാരാധനയും ഭക്തജനങ്ങൾക്ക് അവിൽ നിവേദ്യം നൽകൽ എന്നിവയും ഉണ്ടാകും.  ക്ഷേത്രം പ്രസിഡണ്ട് ചന്ദ്രൻ വാക്കത്ത്, സെക്രട്ടറി രവി കല്ലട എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.





Post a Comment

0 Comments