ചെമ്പൂത്ര എൻഎസ്എസ് കരയോഗത്തിന് പുതിയ ഭാരവാഹികളായി


ചെമ്പൂത്ര. എൻഎസ്എസ് കരയോഗത്തിന്റെ (2526-ാം നമ്പർ) ഭരണസമിതി തിരഞ്ഞെടുപ്പ് പൊതുയോഗം കരയോഗം പ്രസിഡണ്ട് ടി. രവിയുടെ അധ്യക്ഷതയിൽ ചേർന്നു. കെ കുമാരൻ നായർ (പ്രസിഡണ്ട്), സി.ജി രാമചന്ദ്രൻ പിള്ള (സെക്രട്ടറി), എ.എൻ സൂരജ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. എൻഎസ്എസ് ഡയറക്ടർബോർഡ് മെമ്പർ അഡ്വ. എ സുരേശൻ, യൂണിയൻ സെക്രട്ടറി സി.സുരേന്ദ്രൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. 2019ൽ ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിംഗിൽ മദ്രാസ് ഐഐടിയിൽ നിന്ന് ഒന്നാം റാങ്കു നേടിയ അനഘ ഗിരിജൻ, തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അസി. പ്രൊഫസറായി നിയമനം ലഭിച്ച ഡോ. വരദ അരവിന്ദൻ എന്നിവരെ പുരസ്‌ക്കാരം നൽകി അനുമോദിച്ചു. രാമചന്ദ്രൻപിള്ള, കെ വിജയൻ എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments