അനുശോചന യോഗം വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു
പീച്ചി. ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തിൽ കൂനൂരിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.അനുശോചന യോഗം വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ്ജ് കണ്ണംപ്ലാക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക കെ.എം ഡെയ്‌സി, പ്രിൻസിപ്പൽ കെ വിജയൻ, പിടിഎ പ്രസിഡണ്ട് പി.ഡി വിൻസെന്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട് സിപിഒ വി സുകമാരൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് എം.ജെ സിജു, സെക്രട്ടറി ബെന്നി തുറപ്പുറത്ത്, ശോഭന ടീച്ചർ, മുൻ പി.ടി.എ പ്രസിഡണ്ട് ചാക്കോ അബ്രഹാം എന്നിവർ പങ്കെടുത്തു.
0 Comments