പീച്ചി ഗവ. ട്രൈബൽ സ്‌കൂളിൽ ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

പീച്ചി. സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിലങ്ങന്നൂർ ഗവ. ട്രൈബൽ സ്‌കൂളിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട രണ്ട് കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ നൽകി. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ ലാപ് ടോപ്പുകളുടെ വിതരണം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട്  അഞ്ജുഷ അനൂപ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസിന്റെ ചുമതലയുള്ള  മല്ലിക ടീച്ചർ, അധ്യാപകരായ ടിന്റു പ്രിൻസ്, കെ.ആർ രേഖ എന്നിവർ സംസാരിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയാണ് വിദ്യാകിരണം.



Post a Comment

0 Comments