അപകടത്തിൽ ജീവൻ നഷ്ടമായ ധീര ജവാന്മാർക്ക് സൈനികർ ആദരാഞ്ജലിയർപ്പിച്ചു

വഴുക്കുംപാറയിൽ വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരെ ആദരിച്ചപ്പോൾ 

പട്ടിക്കാട്. കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ധീര ജവാന്മാർക്ക് സൈനികരുടെ നേതൃത്വത്തിൽ വഴുക്കുംപാറയിൽ ആദരാഞ്ജലികളർപ്പിച്ചു. അന്തരിച്ച സൈനികരുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വഴുക്കുംപാറയിൽ  നിന്നുള്ള എട്ട് സൈനികരാണ് അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചത്. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളിൽ നിന്ന് വിരമിച്ച വഴുക്കുംപാറ പ്രദേശത്തുള്ള  അരവിന്ദാക്ഷൻ, യാക്കോബ്, എൽദോസ്, അലക്‌സാണ്ടർ, പൗലോസ്, ബാബു വർഗീസ്, അരവിന്ദാക്ഷൻ എന്നിവരെ ആദരിച്ചു. ഐഎൻടിയുസി യൂണിയൻ ഓഫീസിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് നേതാക്കളായ കെ.പി ചാക്കോച്ചൻ, കെ.സി അഭിലാഷ്, ലീലാമ്മ തോമസ്, സി.വി ജോസ്, പി.ജെ ജോസഫ്, കെ.എം പൗലോസ്. കെ.ബി ലിബീഷ്, ജോർജ് എടശ്ശേരി തുടങ്ങിയവരും പ്രവർത്തകരും പങ്കെടുത്തു. 



Post a Comment

0 Comments