കുതിരാൻ രണ്ടാം തുരങ്ക കവാടത്തിലെ ഡ്രെയിനേജ് നിർമ്മാണം തുടങ്ങി


കുതിരാൻ. രണ്ടാം തുരങ്കത്തിന് കിഴക്ക് ഭാഗത്ത് തുരങ്ക കവാടത്തിനോട് ചേർന്നുള്ള മൺതിട്ടകൾ ബലപ്പെടുത്തുന്ന പണികൾ പുരോഗമിക്കുന്നു. തുരങ്കത്തിന്റെ മുകൾ ഭാഗത്ത് പാറയുടെ സാന്നിധ്യം കുറവുള്ള ഭാഗമാണ് കോൺക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തുന്നത്.  മഴ പെയ്യുമ്പോൾ രണ്ട് തുരങ്കങ്ങളുടെയും മുകളിൽ നിന്നും വരുന്ന വെള്ളം രണ്ടാം തുരങ്കത്തിന്റെ വലതു ഭാഗത്തുകൂടി താഴേക്ക് ഒഴുകുന്നതിനാൽ ഈ ഭാഗത്ത് മണ്ണിടിച്ചിലിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ രണ്ട് തുരങ്കങ്ങളുടെയും മുകൾ ഭാഗത്ത് നിന്നും പ്രത്യേകം ഡ്രെയിനേജ് നിർമ്മിച്ച് വെള്ളം താഴേക്ക് ഒഴുക്കി വിടുന്നതിനുള്ള പണികൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.



Post a Comment

0 Comments