ദേശീയപാതയിൽ മുടിക്കോട് മുതൽ ചെമ്പൂത്രവരെ ഗതാഗത നിയന്ത്രണം


പട്ടിക്കാട്. ദേശീയപാതയിൽ റീടാറിങ് പണികൾ നടക്കുന്നതിന്റെ ഭാഗമായി മുടിക്കോട് മുതൽ ചെമ്പൂത്ര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുടിക്കോട് നിന്നും വലത്തോട്ട് കയറി തൃശൂർ ഭാഗത്തേക്ക് പോകുന്ന പാതയിലൂടെ ചെമ്പൂത്രയിൽ എത്തി നിലവിലെ പാതയിലേക്ക് പ്രവേശിക്കണം. മുടിക്കോട് ഭാഗത്ത് ദിശാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചെമ്പൂത്ര ഭാഗത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ ദിശാ ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. രണ്ട് ട്രാഫിക് ബാരിയർ മാത്രമാണ് ഇവിടെയുള്ളത്. അപകട മേഖലയായ ഈ ഭാഗത്ത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments