പട്ടിക്കാട്. കണ്ണാറ ഒരപ്പൻ കെട്ടിലെ ശക്തമായ കുത്തൊഴുക്കിൽ പെട്ട യുവതിയുടെ ജീവൻ രക്ഷിച്ചത് വനപാലകർ. കഴിഞ്ഞ ദിവസം ഒരപ്പൻകെട്ടിനോട് ചേർന്നുള്ള തോട്ടിൽ തുണിയലക്കുന്നതിന് പോയതായിരുന്നു പരിസരവാസി തന്നെയായ ഇരുമ്പനത്തു വീട്ടിൽ രമ്യ രാജേഷ്, പാറയിലൂടെ നടക്കുന്നതിനിടയിൽ ചെരുപ്പു തെന്നിയാണ് രമ്യ കയത്തിലേക്ക് വീണത്. ശക്തമായ കുത്തൊഴുക്കിൽ പെട്ട് നിലയില്ലാക്കയത്തിലേക്ക് രമ്യ മുങ്ങി താഴന്നുകൊണ്ടിരിക്കുന്നത് ആ സമയത്ത് അതു വഴി വന്ന
മാന്ദാമഗംലം ഫോറസ്റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സാജൻ, സുബൈർ, സിജീഷ് എന്നിവരുടെ ശ്രദ്ധയിൽ പെട്ടു. വെള്ളത്തിനു മുകളിൽ രമ്യയുടെ കൈ മാത്രമാണ് കണ്ടത.് ഉടൻ തന്നെ ഇവർ കയത്തിലിറങ്ങി രമ്യയെ കരയിലേക്ക് കയറ്റി പ്രഥമ ശുശ്രൂഷ നൽകി. ഒഴുക്കിൽ പെട്ട യുവതിയുടെ ജീവൻ രക്ഷിച്ച ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഡിവൈഎഫ്‌ഐ പീച്ചി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് നിബിൻ ശ്രീനിവാസൻ, മണ്ണുത്തി ബ്ലോക്ക് സെക്രട്ടറി വി.സി സുജിത്ത്, വാർഡംഗം കെ.വി അനിത, ഫോറസ്റ്റർമാരായ ജോസഫ്, എം.എൽ മാത്യു, ഡിവൈഎഫ്‌ഐ പീച്ചി മേഖലാ സെക്രട്ടറി കെ.ജി ബൈജു, പി.കെ മോബി, കെ.ടി ജിതിൻ എന്നിവർ പങ്കെടുത്തു.
0 Comments