കണ്ണാറ. എയ്ഡഡ് അപ്പർപ്രൈമറി സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ പിടിഎ പ്രസിഡണ്ട് എം.പി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ലോകം മുഴുവൻ സ്‌നേഹത്തിന്റെ സന്ദേശം പകരുകയാണ് ക്രിസ്മസ് എന്ന് അദ്ദേഹം പറഞ്ഞു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ വിൽസൻ ചെമ്പനാൽ, എം.പി സാബു, എംപിടിഎ പ്രസിഡണ്ട് സിന്ധു ഐസക് എന്നിവർ പങ്കെടുത്തു.
0 Comments