വിലങ്ങന്നൂർ. കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കാലത്ത് വിലങ്ങന്നൂരിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന കെ. കരുണാകരന്റെ അനുസ്മരണം നടത്തി. മുതിർന്ന കോൺഗ്രസ്സ് നേതാവ് എം.കെ ശിവരാമൻ അധ്യക്ഷത വഹിച്ച അനുസ്മരണച്ചടങ്ങ് മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ ഉദ്ഘാടനം ചെയ്തു. ഷൈജു കുരിയൻ, റോയ് തോമസ്, ബി.എസ് എഡിസൺ, കെ.എം കുമാരൻ ,സജി താന്നിക്കൽ, കെ.സി ചാക്കോ, സജി ആഡ്രൂസ്, ഷാജി പീറ്റർ, തങ്കായി കുരിയാൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments