പട്ടിക്കാട്. എക്‌സ്ട്രാഓർഡിനറി ഗ്രാസ്പിംഗ് പവർ വിഭാഗത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡും കലാംസ് വേൾഡ് റെക്കാർഡും സ്വന്തമാക്കിയ ഒന്നേമുക്കാൽ വയസ്സുകാരൻ ഏയ്ദൻ ലൂക്കിനെ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി ഭസ്‌കരൻ ആദംകാവിൽ ഏയ്ദന് ഉപഹാരം സമ്മാനിച്ചു. കോണ്ഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ബാബു തോമസ്, പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ.പി. ചാക്കോച്ചൻ യുഡിഫ് ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ, മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എൽദോസ്, മണ്ഡലം, ബ്ലോക്ക്, വാർഡ് തല ഭാരവാഹികൾ എന്നിവർ അനുമോദന പരിപാടിയിൽ പങ്കെടുത്തു. പട്ടിക്കാട് ചെമ്പൂത്ര വൃന്ദാവൻ സ്ട്രീറ്റിൽ പറപ്പുള്ളി ജിതിന്റെയും വചനയുടെയും മകനാണ് ഏയ്ദൻ ലൂക്ക്
0 Comments