പട്ടിക്കാട്. ചക്കോത്ത് കുടുംബസംഗമത്തിന്റെ പത്താം വാർഷിക പരിപാടികൾ പട്ടിക്കാട് ഡ്രീംസിറ്റിയിൽ നടത്തി. പ്രസിഡണ്ട് ശ്രീധരൻ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. വിവിധ കോഴ്‌സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൺപതു വയസ്സ് പിന്നിട്ട മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി രവീന്ദ്രൻ (പ്രസിഡണ്ട്), നന്ദകുമാർ (സെക്രട്ടറി), ഹരിദാസ് (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
0 Comments