പട്ടിക്കാട്. പീച്ചിറോഡിലെ സർവ്വീസ് റോഡിനോട് ചേർന്നുള്ള കാനയിൽ വീണ് തൃശൂർ ട്രാഫിക് പോലിസിലെ ഉദ്യോഗസ്ഥൻ മനക്കൊടി സ്വദേശി ടോണിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെ ആണ് അപകടം ഉണ്ടായത്. നെല്ലിയാമ്പതിയിൽ പോയി മടങ്ങി വരികയായിരുന്നു ടോണിയും കുടുംബവും. വാഹനം റോഡരികിൽ പാർക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് കാനയിൽ വീണത്. കാലിലെ എല്ലിന് പൊട്ടൽ സംഭവിച്ച ഇദ്ദേഹത്തെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയോരത്തെ കാനകൾക്ക് മുകളിൽ സ്ലാബുകൾ ഇടാത്തതിനാൽ അപകടങ്ങൾ ഇവിടെ തുടർക്കഥ ആവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
0 Comments