കന്നുകുട്ടി പരിപാലന പദ്ധതി ; തീറ്റ വിതരണം നടത്തി

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായുള്ള തീറ്റ വിതരണം നടത്തി. ഉദ്ഘാടനം പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവഹിച്ചു. 200 ഗുണഭോക്താക്കൾക്കാണ് തീറ്റവിതരണം ചെയ്തത്. വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷയായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, മെമ്പർമാരായ എം.ജെ അനീഷ്, ബീന പൗലോസ്, സീനിയർ വെറ്ററിനറി സർജൻ ഡോ. സിന്ധു, എസ്എൽബിപി വെറ്ററിനറി സർജൻ ഡോ. രാജി, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ പ്രേമദാസൻ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ വി. വിദ്യാമോൾ എന്നിവരും പങ്കെടുത്തു. 



Post a Comment

0 Comments