ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ കവർന്നെടുക്കുന്നു ; കേരള എൻജിഒ അസോസിയേഷൻ

എൻജിഒ അസോസിയേഷൻ കോർപ്പറേഷൻ ഒല്ലൂക്കര സോണൽ ഓഫീസിനു മുന്നിൽനടത്തിയ ധർണ്ണ

മണ്ണുത്തി. സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ ഇടതുപക്ഷ സർക്കാർ കവർന്നെടുക്കുകയാണെന്നാരോപിച്ച് കേരള എൻജിഒ അസോസിയേഷൻ പീച്ചി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ ഒല്ലൂക്കര സോണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജീവനക്കാരുടെ ലീവ് സറണ്ടർ പോലുള്ള ആനുകൂല്യങ്ങൾ  മരവിപ്പിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ തെറ്റായ നടപടികൾ പിൻവലിക്കണമെന്നും  ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  എൻ. ജി.ഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പീച്ചി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ  അസ്സോസിഷൻ ജില്ലാ പ്രസിഡണ്ട്  എം.ഒ ഡെയ്‌സൻ ഉദ്ഘാടനം ചെയ്തു.  ബ്രാഞ്ച് പ്രസിഡന്റ് മാത്യൂസ് ചൊവ്വുക്കാരൻ, സെക്രട്ടറി നസീർ വലിയകത്ത് എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments