പട്ടിക്കാട്. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആശ പ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കുമായി ജാഗ്രതാ പരിശീലന ക്ലാസ്സ് നടത്തി. ഡെങ്കിപ്പനി, എലിപ്പനി എന്നീ പകർച്ചവ്യാധികളെക്കുറിച്ചും, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചും ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു ക്ലാസ്സെടുത്തു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി അനിത, വാണിയമ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ ആശ പ്രവർത്തകരും ആരോഗ്യപ്രവർത്തകരായ വളണ്ടിയർമാരും ക്ലാസ്സിൽ പങ്കെടുത്തു.
0 Comments