ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മണ്ണുത്തി. തൃശ്ശൂർ പൊങ്ങണംകാട് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. ചിറക്കാക്കോട് മണ്ണിൽ വീട്ടിൽ ഗോപാലൻ മകൻ സജി (54)  ആണ് മരണപ്പെട്ടത്. സജിക്ക് ഒപ്പമുണ്ടായിരുന്ന ആളെ തൃശ്ശൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലും മറ്റു ബൈക്കിൽ ഉണ്ടായിരുന്നവരെ തൃശ്ശൂർ ദയ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.  രാത്രി 8ന് ആയിരുന്നു അപകടം. അമ്മ: വിജയ. ഭാര്യ: സിന്ധു. മക്കൾ: ഐശ്വര്യ, ആദിത്. മരുമകൻ: ശ്രീജിത്ത്.



Post a Comment

0 Comments