മണ്ഡലം പ്രസിഡണ്ട് കെ.പി ചാക്കോച്ചനെ വഴുക്കുംപാറയിലെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു


പട്ടിക്കാട്. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം പ്രസിഡണ്ടായി നിയമിതനായ കെ.പി ചാക്കോച്ചന് വഴുക്കുംപാറ വാർഡിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകുകയും ആദരിക്കുകയും ചെയ്തു. പാണഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസ്സിന്റെ മണ്ഡലം വിഭജനം പൂർത്തിയാക്കിയതിനുശേഷം പാണഞ്ചേരി മണ്ഡലത്തിന്റെ ആദ്യ പ്രസിഡണ്ടായിട്ടാണ് വഴുക്കുംപാറ വാർഡ്‌മെമ്പർ കൂടിയായ കെ.പി ചാക്കോച്ചൻ ചുമതലയേറ്റത്.  ബ്ലോക്ക്  കോൺഗ്രസ് പ്രസിഡണ്ട് കെ.സി. അഭിലാഷ് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തെ നയിക്കാൻ കഠിന പ്രയത്‌നം ചെയ്യാൻ പ്രാപ്തരായ കെ.പി ചാക്കോച്ചനേയും
 

ബാബു തോമസിനെയുമാണ് പാണഞ്ചേരി പീച്ചി മണ്ഡലങ്ങളുടെ പ്രസിഡണ്ടായി ജില്ലാനേതൃത്വം തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് അഭിലാഷ് പറഞ്ഞു. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബാബു തോമസിനെയും യോഗത്തിൽ അനുമോദിച്ചു. മണ്ഡലം സെക്രട്ടറി കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി വി ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു, പി ജെ ജോസഫ്, സാലി തങ്കച്ചൻ, ജോർജ് എടശ്ശേരി, കെ ബി ലിബിഷ്, എ സി മത്തായി എന്നിവർ സംസാരിച്ചു. ജൂബിൽ ജോൺ, പൈലി, വിപിൻ ദാസ്, ലോറ ലോറൻസ്, സി മോഹനൻ, പി യു ബേബി, പ്രജീഷ്, വേലായുധൻ വാണിയമ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments