ഒന്നര വയസ്സിൽ റെക്കോർഡുകൾ സ്വന്തമാക്കി ഏയ്ദൻ ലൂക്ക്

കലാം വേൾഡ് റെക്കോർുമായി എയ്ദൻ ലൂക്ക്‌

പട്ടിക്കാട്. അസാധാരണമായ ഗ്രാഹ്യ ശക്തികൊണ്ട്  വിസ്മയം തീർക്കുകയാണ് ഒരു വയസ്സും ഒമ്പത് മാസവും മാത്രം പ്രായമുള്ള കുഞ്ഞു ചാമ്പ്യൻ എയ്ദൻ ലൂക്ക്. വിവിധയിനത്തിലുള്ള  215 വസ്തുക്കളുടെ രൂപങ്ങളും  ചിത്രങ്ങളും തരം തിരിച്ച്  മനസ്സിലാക്കി എയ്ദൻ  കയറിച്ചെന്നത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്കും കലാം വേൾഡ് റെക്കോർഡ്‌സിലേക്കുമാണ്. എക്‌സ്ട്രാ ഗ്രാസ്പിംഗ് പവർ എന്ന വിഭാഗത്തിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരിക്കുകയാണ് ചെമ്പൂത്ര വൃന്ദാവൻ സ്ട്രീറ്റിൽ പറപ്പുള്ളി ജിതിന്റെയും വചനയുടെയും മകൻ  ഏയ്ദൻ ലൂക്ക്. മുട്ടിലിഴയാൻ തുടങ്ങിയ പ്രായം മുതൽ തന്നെ പലതും തിരിച്ചറിയാനുള്ള 

മകന്റെ അസാധാരണമായ കഴിവ് ശ്രദ്ധയിൽ പെട്ടിരുന്നതായി ജിതിൻ പറഞ്ഞു. കളിപ്പാട്ടങ്ങളിൽ വാഹനങ്ങളോടായിരുന്നു ഏയ്ദന് ഏറെ പ്രിയം. എട്ടുമാസം പ്രായമുള്ളപ്പോൾ തന്നെ തകർന്നുപോയ കളിപ്പാട്ട ഭാഗങ്ങൾ കണ്ടെത്തിയാൽ കൃത്യമായി അത് ഏത് വാഹനത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാനുള്ള കഴിവും കുഞ്ഞിനുണ്ടായിരുന്നു. റെക്കോർഡിനുവേണ്ടി നടത്തിയ ടെസ്റ്റിൽ ഏയ്ദൻ തിരച്ചറിഞ്ഞവയിൽ  51 തരം വ്യത്യസ്ത വാഹനങ്ങളുമുണ്ടായിരുന്നു. ഒന്നര വയസ്സുള്ളപ്പോഴാണ് റെക്കോർഡിന് അപേക്ഷിച്ചത്. തുടർന്ന് അധികൃതർ നൽകിയ മാനദണ്ഡപ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചു.രണ്ടു ദിവസം മുമ്പാണ് എയ്ദൻ ലൂക്ക് റെക്കോർഡുകൾ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആശംസകളുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹമാണ് ഇപ്പോൾ ജിതിന്റെ വീട്ടിലേക്ക്. കുഞ്ഞൻ ഏയ്ദൻ ലൂക്ക് പാണഞ്ചേരിയുടെ ലിറ്റിൽ സൂപ്പർസ്റ്റാറായി മാറിക്കഴിഞ്ഞു. 



Post a Comment

0 Comments